തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ഫെബ്രുവരി1 മുതൽ 4 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ഒന്നാം ഉത്സവം(01-02-2020) ശനി രാവിലെ 5.00 ന് : പള്ളിയുണർത്തൽ, 5.15ന് : നിർമ്മാല്യം,  5.30 ന്: അഷ്ടദ്രവ്യ മഹാഗണപതി ഹോമം,  6.30 ന് : ഉഷപൂജ,  8.30 ന് : കലശാഭിഷേക ക്രിയകൾ,  9 00 ന് : നാരായണീയപാരായണം,  10.00 ന് : നവഗ്രഹപൂജ, 11.00 ന് : ഉച്ചപൂജ, 12.00 ന് : അന്നദാനം,

വൈകുന്നേരം 5.00ന് :സർവ്വൈശ്വര്യ പൂജ,  6.00 ന് : സോപാനസംഗീതം,  സന്ധ്യക്ക്: ദീപാരാധന, രാത്രി 7.30 ന്: കുമാരി ബേബി മിഷാൾ നയിക്കുന്ന കുട്ടിഗാനമേള,  8.00 ന് :അത്താഴപൂജ,  9.00 ന്: പള്ളിയുറക്കം

രണ്ടാം ഉത്സവം(02-02-2020) ഞായർ പതിവു പൂജാദികർമ്മങ്ങൾക്കു പുറമേ രാവിലെ 9.00 ന് :നാരായണീയ പാരായണം,  10.00 ന് :നാഗരൂട്ട്, 12.00 ന് :അന്നദാനം,  സന്ധ്യക്ക് :ദീപാരാധന, രാത്രി 7.00ന് :മാമം യദുകുലം നൃത്തവേദി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ,  8.30 ന് :അത്താഴപൂജ,  9.30 ന് :പള്ളിയുറക്കം

മൂന്നാം ഉത്സവം (03-02-2020) തിങ്കൾ പതിവു പൂജാദികർമ്മങ്ങൾക്കു പുറമേ രാവിലെ 9.00 ന് :നാരായണീയ പാരായണം,  9.30ന് : വിശേഷാൽ നവഗ്രഹപൂജയും നവഗ്രഹ കലശവും, 12.00 ന്: അന്നദാനം,  സന്ധ്യക്ക് : ദീപാരാധന,  രാത്രി 7.30 ന് : പുഷ്പാർച്ചനയും ഭഗവതിസേവയും,  8.30 ന്: അത്താഴപൂജ,  9.00 ന്: പള്ളിയുറക്കം

നാലാം ഉത്സവം (04-02-2020)ചൊവ്വ പതിവു പൂജാദികർമ്മങ്ങൾക്കു പുറമേ രാവിലെ 9.00ന്: സമൂഹപൊങ്കാല,  10.00 ന് : പൊങ്കാല നിവേദ്യം,  10.30 ന്: പാൽപ്പായസ സദ്യ, 10.45 ന്: സമൂഹസദ്യ, വൈകുന്നേരം 3 മുതൽ: പറയ്ക്കെഴുന്നള്ളത്ത് ഘോഷയാത്ര,  5.00 ന്: കുമാരി രുഗ്മിണി അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ,  രാത്രി 7.30 ന്: താലപ്പൊലിയും വിളക്കും,  9.00 ന് :ദീപക്കാഴ്ച,  9.30 ന്:ഫ്യൂഷൻ ശിങ്കാരിമേളം,  10.30 ന് :പൂമൂടൽ, 11.15 ന് :അത്താഴപൂജ,  11.30 ന് :വൻകുരുതി, 12.00 ന് :പള്ളിയുറക്കം.