Search
Close this search box.

വിദ്യാർത്ഥികൾക്ക് ‘ഹാം റേഡിയോ ‘പരിശീലനവും ‘ഷൂട്ടിംഗ് റൈഫിളുകളുടെ’ പ്രദർശനവും.

eiPCYSY52529

വിതുര :വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകൾക്കായി രാജകീയ വിനോദം എന്നറിയപ്പെടുന്നതും ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഏക വിനോദവുമായ ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ പരിശീലനവും ഷൂട്ടിംഗ് റൈഫിളുകളുടെ പ്രദർശനവും സംഘടിപ്പിച്ചു. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ‌ നടത്തുന്ന റേഡിയോ സന്ദേശവിനിമയമാണ് ഹാം റേഡിയോ. സാധാരണ റേഡിയോ സന്ദേശങ്ങൾ കേൾക്കാൻ മാത്രമാണ് കഴിയുന്നതെങ്കിൽ, ഹാം റേഡിയോയിലൂടെ സംസാരിക്കാനും കഴിയും. ഹാം റേഡിയോ ഉപയോഗിക്കുന്നവർ ഹാമുകൾ എന്നറിയപ്പെടുന്നു. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച് പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്. ഹാം റേഡിയോക്ക് പുറമെ വിവിധ തരം ഷൂട്ടിംഗ് റൈഫിളുകളും കെഡറ്റുകൾക്ക് പരിചയപ്പെടുത്തി. അഭിഭാഷകനും ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമായ അഡ്വ.അനിരുദ്ധ് കൗഷിക് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!