വക്കം – കായിക്കരക്കടവ് പാലം നിർമ്മാണത്തിന് 28 കോടി രൂപ അനുവദിച്ചു : അഡ്വ: ബി.സത്യൻ എം.എൽ.എ

വക്കം – കായിക്കരക്കടവ് പാലം നിർമ്മാണത്തിന് 28 കോടി രൂപയുടെ അനുമതിയായി. വക്കം പഞ്ചായത്തിനെ അഞ്ചുതെങ്ങ് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതും പ്രദേശവാസികളുടെ ദീർഘകാല അഭിലാഷവുമായിരുന്ന പാലം സംസ്ഥാന സർക്കാരിൻ്റെ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. അര നൂറ്റാണ്ടായി പ്രദേശത്തെ ജനങ്ങളുടെ സ്വപ് നമാണ് ഈ പാലം. സന്ദർശകർക്ക് കായിക്കര ആശാൻ സ് മാരകവും, വക്കം ഖാദർ സ് മൃതി മണ്ഡപവും സന്ദർശിക്കുവാൻ ഈ പാലം വരുന്നതോടുകൂടി എളുപ്പമാകും. 232.2 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയുമുണ്ട്. അപ്രോച്ച് റോഡ് നിർമ്മാണത്തിന് കായിക്കര വില്ലേജിൽ 248 മീറ്ററും, വക്കം വില്ലേജിൽ 188 മീറ്ററിലുമായി 202 സെൻ്റ് സ്ഥലം ഏറ്റെടുക്കണം. ആദ്യഘട്ട തുകയായ 5.50 കോടിയിൽ നിന്നും സ്ഥലം ഏറ്റെടുക്കും. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവർത്തികളുടെ അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ് തു. 44.64 കോടി രൂപ അനുവദിച്ച ആലംകോട് മീരാൻ കടവ് റോഡിൽ പൈപ്പ് ലൈൻ ജോലികൾ കേരള വാട്ടർ അതോറിറ്റി ഉടൻ പൂർത്തീകരിക്കും. 81.81 കോടി അനുവദിച്ച കരവാരം – നഗരൂർ – പുളിമാത്ത് സമഗ്ര ജലവിതരണ പദ്ധതിക്കാവശ്യമായ ഭൂമി കൈമാറി നൽകാൻ ജില്ലാ കളക്ടറുടെ തലത്തിൽ പ്രവൃത്തി ഊർജ്ജിതമാക്കാനും ധാരണയായി. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മറ്റ് കിഫ്ബി പ്രവൃത്തികൾ പെട്ടെന്ന് പൂർത്തീകരിക്കുന്നതിനും അഡ്വ: ബി സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന  അവലോകന യോഗത്തിൽ ധാരണയായി. കിഫ്ബി സി.ഇ.ഒ ഡോ.കെ എം അബ്രഹാം, കിഫ്ബി, പി.ഡബ്ലിയു.ഡി, കേരള വാട്ടർ അതോറിറ്റി എന്നിവയെ പ്രതിനിധീകരിച്ച് വിവിധ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. 225 കോടിയോളം രൂപയുടെ വികസനമാണ് ആറ്റിങ്ങലിൽ കിഫ്ബി പദ്ധതിയിലൂടെ മാത്രം യാഥാർത്ഥ്യമാകുന്നതെന്ന് അഡ്വ: ബി സത്യൻ എം.എൽ. എ വാർത്താ കുറിപ്പിൽ അറിയിച്ചു.