Search
Close this search box.

വര്‍ക്കലയില്‍ ഹോംസ്‌റ്റേയുടെ മറവില്‍ പെണ്‍വാണിഭം; എട്ടുപേര്‍ അറസ്റ്റില്‍

eiBO1LB18742

വര്‍ക്കല: കുരയ്ക്കണ്ണിയില്‍ ഹോംസ്‌റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയവന്ന സംഘത്തെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് പിടിയിലായത്. ഇടവ വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു( 45), ഇടവ പുന്നക്കുളം ഫാത്തിമ മന്‍സിലില്‍ സുധീര്‍( 46), കല്ലറ പാങ്ങോട് സായൂജ്യ ഭവനില്‍ സാജു( 34), കിളിമാനൂര്‍ പുളിമാത്ത് കാളിക്കുഴി എസ്.ബി. ഭവനില്‍ ജിഷ്ണു( 22), വര്‍ക്കല കുരയ്ക്കണ്ണി പറമ്പുവിളയില്‍ നിഷാദ്( 35), കുരയ്ക്കണ്ണി ഗായത്രി നിവാസില്‍ അഭിലാഷ്( 30), കൊല്ലം പെരുമ്പുഴ മോദീന്‍മുക്ക് രാജവിലാസത്തില്‍ രാജി( 45), മകള്‍ ദീപ( 26) എന്നിവരാണ് പിടിയിലായത്. ഒരു കാര്‍, രണ്ട് ബൈക്ക്, 30000 രൂപ, ഏഴ് മൊബൈല്‍ ഫോണുകള്‍ എന്നിവ സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.

കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്‌ക്കെടുത്ത് നടത്തിവന്ന യെല്ലോ ഹോംസ്‌റ്റേ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഏറെനാളായി പെണ്‍വാണിഭം നടത്തിവന്നത്. അഭിലാഷ് വാടകയ്‌ക്കെടുത്ത ഇരുനില വീട്ടില്‍ ബിന്ദുവും പരവൂര്‍ സ്വദേശി ഗിരീഷ് എന്നയാളും ചേര്‍ന്നാണ് പെണ്‍വാണിഭം നടത്തിയത്. ഇടപാടുകാരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ ഈടാക്കി ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി പെണ്‍കുട്ടികളെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പോലീസ് പരിശോധന നടത്തിയത്. വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ വനിതാ എസ്.ഐ. ലിസി, ഗ്രേഡ് എസ്.ഐ. സുനില്‍കുമാര്‍, ഗ്രേഡ് എ.എസ്.ഐ. മാരായ ഷൈന്‍, നജീബ്, എസ്.സി.പി.ഒ. സെബാസ്റ്റ്യന്‍, സി.പി.ഒ. മാരായ നാഷ്, അജീസ്, വനിതാ പോലീസുകാരായ സൗമ്യ, ഹസീന എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!