വർക്കലയിൽ ട്രെയിൻ തട്ടി യുവാവിന്റെ കാൽ അറ്റുതൂങ്ങി

വർക്കല : വർക്കല ജവഹർ പാർക്ക് ക്ഷേത്രത്തിനു സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി യുവാവിന്റെ കാൽ അറ്റുതൂങ്ങിയനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2അര മണി കഴിഞ്ഞാണ് സംഭവം. വലതുകാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയനിലയിലായിരുന്നു. തുടർന്ന് പോലീസെത്തി അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ വർക്കല താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലുമെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 26 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ഇടയ്ക്കു ബോധം തെളിഞ്ഞപ്പോൾ കൊല്ലങ്കോട് സ്വദേശിയാണെന്നാണ് അഗ്നിരക്ഷാസേനാംഗങ്ങളോടു പറഞ്ഞത്.