വെമ്പായം ഗ്രാപഞ്ചായത്തിൽ ഗണിതോത്സവം ആരംഭിച്ചു.

വെമ്പായം : എല്ലാ കുട്ടികളേയും ഗണിതപഠനത്തിൽ താല്പര്യമുള്ളവരാക്കി മാറ്റുക, ദൈനംദിന ജീവിതത്തിൽ കുട്ടി കാണുന്നതും ചെയ്യുന്നതുമായ പ്രവർത്തനങ്ങളിലെ ഗണിതം എന്താണെന്ന് തിരിച്ചറിയുക ഇതിലൂടെ ഗണിതപഠനത്തിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യം നടപ്പിലാക്കാൻ വേണ്ടി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണി തോത്സവം 2020 ജനുവരി 17 ,18, 19 തിയതികളിലായി കൊഞ്ചിറ ഗവ.യു.പി.എ സിൽ വച്ചു നടത്തപ്പെടുകയാണ്. ഇതിന്റെ ഉദ്ഘാടനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു. വെമ്പായം പഞ്ചായത്തിലെ അഞ്ച് സ്കൂളിൽ നിന്നുമായി നൂറോളം കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും ക്യാമ്പിന്റെ സമയം. മൂന്നു ദിവസങ്ങളിലായി ഗണിത എ ക്ലി ബിഷൻ ,വസ്തു അളക്കുന്ന വിധം, വീടിന്റെ പ്ലാൻ തയ്യാറക്കൽ, ഗണിത- ശാസ്ത്ര ഉപകരണങ്ങളുടെ നിർമ്മാത്തം, വിദഗ്ദ്ധരുമായുള്ള അഭിമുഖങ്ങൾ, ക്വിസ് ഗണിതനാടകം, ഗണിത നടത്തം ഗണിത അസംബ്ലി, ഗത്തിത നൃത്തം വാനനിരീക്ഷണം, എന്നിവ മൂന്ന് ദിവസത്തെ ക്യാമ്പിൽ ഉണ്ടായിരിക്കും. കട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും. പഴയ കാലത്തെ ഗണിത ശാസ്ത്രജ്ഞരെക്കുറിച്ച് മനസ്സിലാക്കുവാനും കൂട്ടികൾക്ക് സാധിക്കും. അതാത് പ്രദേശത്തെ വിദഗ്ദ്ധരും കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നുണ്ട്. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സീനത്ത്‌ ബീവിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് കണ്ണൻ, വെമ്പായം പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തേക്കട അനിൽകുമാർ, വാർഡുമെമ്പർ എസ്.ഐ നജുമ, ബിപിഒ നൗഷാദ്, എ.ഇ.ഒ ബിന്ദു, പി.ടി.എ പ്രസിഡന്റ് സജയകുമാർ, സി ആർ സി കോ-ഓർഡിനേറ്റർ ദിനേശ് സി എസ്.ബി ആർ സി ടെയിനർ രാജേഷ് ലാൽ എന്നിവർ പങ്കെടുക്കുന്നു.