വെഞ്ഞാറമൂട് ഗവ. യു.പി സ്കൂളിൽ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വെഞ്ഞാറമൂട്: പൂർവ വിദ്യാർത്ഥി അഷ്ടമി വിജയിന്റെ ഓർമ്മകൾ നിറഞ്ഞ അന്തരീക്ഷത്തിൽ വെഞ്ഞാറമൂട് ഗവ. യു.പി സ്കൂളിൽ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അഷ്ടമി വിജയിന്റെ സ്മരണയ്ക്കായി പി.ടി.എയും കൃഷ്ണഞ്ജലി കുടുബാംഗങ്ങളും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം എ.എസ്. രുഗ്മയും, കെ.വി. ആതിരയും സി. രവീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. പുരസ്കാര വിതരണ സമ്മേളനം പി.ടി.എ പ്രസിഡന്റ് എസ്. ഷിഹാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഗീതാകുമാരി അദ്ധ്യക്ഷയായിരുന്നു. ചടങ്ങിൽ മേഖലാ വിജ്ഞാനോത്സവത്തിലെ വിജയികളെയും, കരേട്ടെ ചാമ്പ്യൻഷിപ്പ് ജേതാവിനെയും അനുമോദിച്ചു. സി. ശശിധരൻ പിള്ള, ബി.കെ. സെൻ, ലളിത, എസ്. നിഹാസ്, കെ.സി. രമ, സുമ എന്നിവർ പങ്കെടുത്തു