മണമ്പൂർ പഞ്ചായത്തിലെ ഈ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം പതിവാകുന്നു.

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിന്റെ 6 ഉം, 7 ഉം വാർഡുകളെ ബന്ധിപ്പിക്കുന്ന തൊട്ടിക്കല്ലിൽ നിന്നും എം.എൽ.എ റോഡ് തിരിയുന്ന അമുന്തിരത്ത് മഠത്തിന് സമീപത്തുകൂടി ചാത്തമ്പറ-മണമ്പൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡ് മുഴുവൻ മാലിന്യം കൊണ്ട് നിറയുന്നു. ചാക്കുകെട്ടുകളിൽ നിറച്ച മാലിന്യങ്ങൾ രാത്രികാലങ്ങളിലാണ് സാമൂഹിക വിരുദ്ധർ നിക്ഷേപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം നിറച്ച നിരവധി ചാക്കുകെട്ടുകൾ ഈ റോഡിൽ തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. മാലിന്യനിക്ഷേപം മൂലം പരിസരവാസികളും, കാൽനട യാത്രികരും വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. നിരവധി വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന ഇവിടെ പൊലിസിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.