Search
Close this search box.

യുവാവിനെ സിമന്റ് ബ്ലോക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു: പ്രതി അറസ്റ്റിൽ

eiJ2G0B74622

നെടുമങ്ങാട്: കരകുളം മുല്ലശേരിയിൽ ഭാര്യയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന് സംശയിച്ച് അയൽവാസിയായ യുവാവിനെ ഭർത്താവ് സിമന്റ് ബ്ലോക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുന്നൂർക്കൽ തോട്ടരികത്തു പുത്തൻവീട്ടിൽ ആർ.മനു (26) വിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടറ രതീഷ് ഭവനിൽ ആർ. രതീഷിനെയാണ് ഇയാൾ ആക്രമിച്ചത്. മനുവിന്റെ ഭാര്യയുടെ മുന്നിൽ വിവസ്ത്രനായി ഒരാൾ നിന്നുവെന്നും അത് രതീഷാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന രതീഷിനെ നെട്ടറ വച്ച് താബൂക്ക് കൊണ്ട് മർദ്ദിക്കുകയായിരുന്നു. രതീഷ് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് സി.ഐ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽഗോപി, ശ്രീകുമാർ, വേണു, സി.പി.ഒ അജിത് കുമാർ, ജയകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!