ധീര രക്തസാക്ഷി സക്കീറിനെ അനുസ്മരിച്ചു

അഴൂർ : ധീര രക്തസാക്ഷി സക്കീറിന്റെ 25ആം അനുസ്മരണം സി.പി.ഐ എം അഴൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറ മാടൻവിള ജംഗ്ഷനിൽ സക്കീർ സ്ക്വയറിൽ വച്ച് നടന്നു. അനുസ്മരണ സമ്മേളനം സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി അധ്യക്ഷനായി.

സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ജില്ലാ പ്രസിഡൻ്റ് വിനീത്, പ്രതിൻ സാജ്, വിഷ്ണു ചന്ദ്രൻ, ദിജീഷ് ശഷി, റിയാസ് വഹാബ്, രാഹുൽ,എം. റാഫി, അനിൽ ലാൽ, മണി കണ്ടൻ, ലെനിൻ ലാൽ,എന്നിവർ സംസാരിച്ചു. സി.പി.ഐ എം ലോക്കൽ സെക്രട്ടറി ബി മുരളീധരൻ നായർ സ്വാഗതവും എം റാഫി നന്ദിയും പറഞ്ഞു.

ലോ-കോളേജ് ചെയർമാനായി തെരഞ്ഞെടുത്ത 1995 ജനുവരി 17 തിയതിയാണ് സക്കീർ അക്രമികളുടെ കൊലകത്തിക്കിരയായത്.