കൊറോണ വൈറസ് രോഗം : മണമ്പൂർ പഞ്ചായത്ത് ബോധവത്കരണം നടത്തി.

മണമ്പൂർ: കടുവയിൽ സൗഹൃദ റെസിഡൻറ് സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മണമ്പൂർ സാമൂഹിക ആരോഗ്യ കേന്ദ്രം നടത്തിയ കൊറോണ വൈറസ് രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ നൂറിൽ പരം കുടുംബങ്ങൾ പങ്കെടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
വ്യക്തി ശുചിത്വം ശ്രദ്ധിച്ചാൽ കൊറോണയെ ഭയപ്പെടേണ്ടതില്ലെന്ന് ക്ലാസിന് നേതൃത്വം നൽകിയ ക്യാപ്ടൻ ഡോ.അനിൽകുമാർ പറഞ്ഞു.
മണമ്പൂർ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടർക്കു പുറമേ ശോഭിത് പീറ്റർ (പിആർഒ), ചരിഷ് മാ(ജെ.എച്ച്.ഐ), ലതാകുമാരി (ജെ.പി.എച്ച്.എൻ) എന്നിവരാണ് ക്ലാസിനു സാങ്കേതിക സഹായം നൽകിയവർ.
സൗഹൃദ പ്രസിഡന്റ്‌ പി.എൻ ശശിധരൻ, സെക്രട്ടറി ഖാലിദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.