ഭരണഘടനാ പഠന വേദിയുടെയും സൗജന്യ നിയമ സഹായ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ ആരംഭിച്ച ഭരണഘടന പഠന വേദിയുടെയും സൗജന്യ നിയമ സഹായ കേന്ദ്രത്തിന്റെയും ഉദ്ഘാടനം അഞ്ചുതെങ്ങ് നെടുങ്കണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് ഭരണഘടനയിലൂടെ നിലവിൽ വന്നിട്ടുള്ള മൗലിക അവകാശങ്ങളെ കുറിച്ചും മൗലികകടമകളെ കുറിച്ച് ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടിയും അതിനോടൊപ്പം മണ്ഡലത്തിലെ ജനങ്ങളുടെ നിയമപരമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് കൂടി ഉപകാരപ്പെടുന്ന വിധം ശനി ഞായർ ദിവസങ്ങളിൽ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ ലീഗൽ എയ്ഡ് ഇൻ ചിറയിൻകീഴ് കോൺസ്റ്റിറ്റ്യൂവൻസിയുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് ഉദ്‌ഘാടനത്തോടെ തുടക്കമായാത്.
ലോ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷന്റെ സഹായത്തോടുകൂടിയാണ് പദ്ധതി. അടൂർപ്രകാശ് എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്യ്തു. നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ.മോഹൻഗോപാൽ മുഖ്യപ്രഭാക്ഷണം നടത്തി. യോഗത്തിൽ വിവിധ നിയമവിദഗ്ധർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ബാർ അസോസിയേഷൻ പ്രസിഡന്റുമാർ മറ്റു രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ പങ്കെടുത്തു .
തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകരുടെയും യുവജനങ്ങളുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും സഹായത്തോടുകൂടി 8 ഗ്രാമപഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന നിയമ അദാലത്തുകളിലും ശിൽപശാലകളിലും പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.