ഭൂതമടക്കി ബ്രദേഴ്സ് സാംസ്കാരിക വേദിയുടെ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു

വെഞ്ഞാറമൂട്: ഭൂതമടക്കി ബ്രദേഴ്സ് സാംസ്കാരിക വേദിയുടെ ഗ്രന്ഥശാല അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഭൂതമടക്കി ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം.റൈസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത,ഹരിതകുമാരി,ലീലാശശിധരൻ,സി.പി.എം വെഞ്ഞാറമൂട് ഏരി കമ്മിറ്റി അംഗം അമ്പലംമുക്ക് ദിലീപ്,കോൺഗ്രസ് നെല്ലനാട് മണ്ഡലം പ്രസിഡന്റ് മഹേഷ് ചേരിയിൽ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ആർ.എസ്.ജയൻ,ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം മാമൂട് മധു,രാജേന്ദ്രൻ നായർ,വി.ആർ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.