പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി

ആറ്റിങ്ങൽ : പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എൻപിആർ, എൻ.സി.ആർ എന്നിവയ്ക്കും എതിരെ പ്രതിഷേധിച്ചു കൊണ്ട് ചിറയിൻകീഴ് താലൂക്ക് മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫിസ്‌ – പാസ്പോർട്ട് സേവ കേന്ദ്രത്തിനു മുന്നിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചു. അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്‌, എക്സ് എംപി എൻ. പീതാംബര ക്കുറുപ്പ്, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ എസ്. ലെനിൻ, ഐ.എൻ.സി ചിറയിൻകീഴ് നിയോജക മണ്ഡലം ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ. വിശ്വനാഥൻ നായർ, ഐ.എൻ.സി ആറ്റിങ്ങൽ നിയോജക മണ്ഡലം ബ്ലോക്ക്‌ പ്രസിഡന്റ്‌ അംബിരാജ, ഐ.യു.എം.എൽ മണ്ഡലം പ്രസിഡന്റ്‌ ഹാഷിം കരവാരം, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, കെ.എൻ.എം ജില്ലാ പ്രസിഡന്റ്‌ യഹിയ കല്ലമ്പലം, ചിറയിൻകീഴ് താലൂക്ക് മുസ്ലിം ഐക്യവേദി ചെയർമാൻ ആറ്റിനാട് അബ്ദുൽ ജബ്ബാർ, മുൻ നഗരസഭ ചെയർമാൻമാരായ പ്രദീപ്‌, രാജേഷ് കുമാർ, വെൽഫയർ പാർട്ടി ആറ്റിങ്ങൽ മണ്ഡലം നേതാവ് എംഎം അഷ്‌റഫ്‌ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധത്തിൽ നൂറു കണക്കിന് ആളുകൾ പങ്കുചേർന്നു.