‘തൂവാല ഒരു ചെറിയ തുണിയല്ല’ :കോറോണയ്ക്ക് എതിരെ ചെമ്മരുതി ഗ്രാമപഞ്ചായത്ത്

‘തൂവാല ഒരു ചെറിയ തുണിയല്ല’. രോഗ പ്രതിരോധ ക്യാമ്പയിൻ ചെമ്മരുതിയിൽ. കോറോണ രോഗത്തിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്മരുതിയിൽ തൂവാല ഒരു ചെറിയ തുണിയല്ല എന്ന പേരിൽ വ്യാപകബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് കൊറോണോ. ചുമ, തുമ്മൽ എന്നിവ വഴിയാണ് രോഗം സമൂഹത്തിൽ വ്യാപിക്കുന്നത്. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ തൂവാല കയ്യിൽ കരുതിയാൽ വൈറസ് വായുവിൽ കലരുന്നത് തടയാൻ കഴിയും. കൈവെള്ള മറച്ചു ചുമക്കുകയോ തുമ്മുകയോ ചെയ്താൽ ഹസ്തദാനത്തിലൂടെയും മറ്റും നിരവധി പേർക്ക് രോഗം പകർന്നു നൽകുന്നതിനിടയാകും. ഇടയ്ക്കിടെ കൈ കഴുകുന്നത് ഒരു ശീലമാക്കാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും വ്യാപക ബോധവത്കരണം നൽകാനും ഈ ക്യാമ്പയ്‌നിലൂടെ ഉന്നമിടുന്നു. വാക്‌സിൻ ലഭ്യമല്ലാത്ത ഈ വൈറസ് രോഗത്തെ പ്രതിരോധിക്കാൻ നമ്മുടെ പെരുമാറ്റത്തിലുണ്ടാകുന്ന വ്യത്യാസങ്ങളിലൂടെയേ കഴിയു എന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ  അൻവർ അബ്ബാസ് പറഞ്ഞു. രോഗം പകരാനുള്ള വഴികൾ തടസപ്പെടുത്തുക മാത്രമാണ് സാധ്യമായ രോഗപ്രതിരോധ മാർഗമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. ആർ. ഗോപകുമാർ പറഞ്ഞു. ക്യാമ്പയിന്റെ ഔദോഗിക ഉദ്ടഘാടനം നാളെ (4-2-2020) കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എ. എച്ച് സലിം നിർവഹിക്കും.