തുടർച്ചയായി 2 -ാം തവണയും മികച്ച ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപയും ചെമ്മരുതി ഗ്രാമപഞ്ചായത്തിന്

ചെമ്മരുതി : സംസ്ഥാന സർക്കാർ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഏർപ്പെടുത്തിയിട്ടുളള 2018 – 19 വർഷത്തെ സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപയും ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 2017 – 18 വർഷത്തിലും മികച്ച പഞ്ചായത്തിനുളള സ്വരാജ് ട്രോഫിയും 10 ലക്ഷം രൂപയും ചെമ്മരുതി പഞ്ചായത്തിനാണ് ലഭിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 2018 – 19 സാമ്പത്തിക വർഷം വ്യത്യസ്തവും മാതൃകപരപൂമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. പഞ്ചായത്തിനെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുകയും ,100 % നികുതി പിരിവ് നേട്ടം കൈവരിക്കുകയും, 100 % പദ്ധതി ചെലവ്,  100 % പട്ടികജാതി ഫണ്ട് വിനിയോഗം, ലൈഫ് പദ്ധതി ഒന്നാംഘട്ടവും രണ്ടാംഘട്ടവും ജില്ലയിൽ ആദ്യമായി പൂർത്തീകരിക്കുകയും ചെയ്തു.

2018 – 19 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ആദ്യമായി പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുകയും വിവിധ സാമൂഹിക സുരക്ഷ പെൻഷനുകൾക്ക് ലഭിച്ച മുഴുവൻ അപേക്ഷകളും തീർപ്പാക്കുകയും ചെയ്തു. ഉല്പാദ മേഖലയിൽ തരിശായി കിടന്ന 124 ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കുകയും, കുടുംബശ്രീ വനിത കൂട്ടായ്മയിലൂടെ സംഘകൃഷി, കരാർ കൃഷി , പാട്ടകൃഷി എന്നിവ നടപ്പിലാക്കുകയും ക്ഷീരകർഷകർക്ക് പാൽ ഉല്പാദനവും , മുട്ട ഉല്പാദനവും വർദ്ധിപ്പിക്കുന്നതിനുളള നൂനത പദ്ധതികളും നടപ്പിലാക്കുകയും ചെയ്തു. 2018 – 19 സാമ്പത്തിക വർഷത്തിൽ എൽ.പി സ്കൂളുകൾ ഹൈടെക് ആക്കി മാറ്റുകയും സംസ്ഥാനത്തെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രത്തെ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി ഫിസിയോതെറാപ്പി സെന്റർ ഹെൽത്ത് ഫിറ്റ്നസ് സെന്റർ , ജീവിതശൈലി രോഗങ്ങൾക്ക് ബോധവൽക്കരണം നിരവധി മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടപ്പിലാക്കുകയും , വനിത വികസനം , ശിശുക്കൾ , ഭിന്നശേഷി വിഭാഗക്കാർ വയോജനങ്ങൾ ഇവർക്കുവേണ്ടി വ്യത്യസ്തവും വേറിട്ടതുമായ പദ്ധതികൾ നടപ്പിലാക്കിയും ചെയ്തു.

അജൈവ മാലിന്യശേഖരണത്തിനു വേണ്ടിയുളള മെറ്റീരിയൽ കളക്ഷൻ സെന്റർ സ്ഥാപിക്കുകയും ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിന് നൂതന പദ്ധതിയായി ഹരിതകർമ്മസേനയ്ക്ക് കോഫിഹൗസ് പ്രവർത്തനമാക്കുകയും ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷിവകുപ്പുമായി ചേർന്ന് വ്യത്യസ്തങ്ങളായ കൃഷികൾ ചെയ്യുകയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി , കിണർ റീചാർജിംഗ് പുഴ സംരക്ഷണം , മഴക്കുഴി നിർമ്മാണം എന്നിവ നടപ്പിലാക്കുകയും ചെയ്തു. ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം മികവുറ്റതാക്കുകയും പഞ്ചായത്ത് വാർഡ് തല ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു. നവകേരള മിഷന്റെ ഭാഗമായിയുളള ആർദ്രം , ലൈഫ് പൊതു വിദ്യാഭ്യാസ യജ്‌ഞം,  ഹരിതകേരളം എന്നിവ മിഷനുകളുമായി ബന്ധപ്പെട്ട് മാതൃകപരമായ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി. പശ്ചത്തല മേഖലയിൽ 60ൽപരം റോഡുകൾ സഞ്ചാരയോഗ്യമാക്കുകയും തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്നതിനും പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ജീവനക്കാരുടെ കൂട്ടായ്മയും പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സഹകരണവും കൊണ്ടുമാണ്. അതിനാൽ ഈ അവാർഡ് ചെമ്മരുതി പഞ്ചായത്തിലെ പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും , സെക്രട്ടറിയും അറിയിച്ചു .