കാര്‍ഷിക സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും ചെമ്മരുതി ഗ്രാമപഞ്ചായത്ത് വികസനോത്സവത്തിന്‍റെ ഉദ്ഘാടനവും ഫെബ്രുവരി 14ന്

ചെമ്മരുതി : വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പഞ്ചായത്തുകളിലെ സമഗ്ര കാര്‍ഷിക വികസന യന്ത്രങ്ങളുടെ ഉപയോഗം എന്നിവ ലക്ഷ്യമിട്ട് ചെമ്മരുതി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച വര്‍ക്കല കാര്‍ഷിക സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 14 വരെ നടക്കുന്ന വികസനോത്സവത്തിന്‍റെ ഉദ്ഘാടനവും 14-ാം തീയതി വെളളിയാഴ്ച പകല്‍ 11 മണിക്ക് പനയറയില്‍ വച്ച് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും അഡ്വ. വി. ജോയി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. വാദ്യോപകരണങ്ങളുടെ വിതരണം അഡ്വ. ബി. സത്യന്‍ എം.എല്‍.എ യും കേരളോത്സവ വിജയിക്കള്‍ക്കുളള സമ്മാനദാനം ജില്ലാപഞ്ചായത്ത് അംഗം രജ്ഞിത്തും കുടുംബശ്രീ അരങ്ങ് സംസ്ഥാന തല വിജയികള്‍ക്കുളള സമ്മാനദാനം ജില്ലാപഞ്ചായത്ത് അംഗം ഷാജഹാന്‍ നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. യൂസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ എ.എച്ച് സലിം, നവപ്രകാശ്, വി.സുമംഗല, ആര്‍. സുഭാഷ്, അമ്പിളി പ്രകാശ്, അഡ്വ. അസിം ഹുസൈന്‍, സുനിത.എസ്.ബാബു എന്നിവര്‍ സംസാരിക്കും.