ചെമ്മരുതിയിൽ ഒരു കോടി രൂപയുടെ കേരഗ്രാമം പദ്ധതിയും നെൽകർഷകർക്ക് കൊയ്ത്ത് യന്ത്രവും നൽകും

വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കേര കൃഷി സംരക്ഷിക്കുന്നതിനായി ഒരു കോടി രൂപയുടെ കേര ഗ്രാമം പദ്ധതിയും നെൽകർഷകർക്കായി കൊയ്ത്ത് യന്ത്രവും നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഫെബ്രവരി 14 മുതൽ മാർച്ച് 14 വരെ നടക്കുന്ന വികസനോത്സവത്തിന്റെയും ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന വർക്കല ബ്ലോക്ക്‌ അഗ്രോ സർവീസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്സവാന്തരീക്ഷത്തിൽ പോരിട്ടക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ വി ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് യുവാക്കൾക്ക് നൽകിയ വാദ്യോപകാരണങ്ങൾ മന്ത്രി വിതരണം ചെയ്തു . കോളോത്സവത്തിൽ വിജയിച്ചവർക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി . രഞ്ജിത്തും , കുടുംബശ്രീ ബ്ലോക്ക്‌- സംസ്ഥാനതല വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എസ്. ഷാജഹാനും പുരസ്കാരങ്ങൾ നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് ഗ്രാമ മപഞ്ചായത്ത് പസിഡന്റുമാരായ എ.എച്ച് സലിം , അമ്പിളി പകാശ് , അസിം ഹുസൈൻ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുന്ദരേശൻ , ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സബിനാ ശശാങ്കൻ , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ ജയസിംഹൻ , മുഹമ്മദ് ഇക്ബാൽ , അരുണ.എസ് ലാൽ , ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ മിനികുമാരി , ശശീന്ദ്ര , വനിത , ബെന്നി , സുഷമ , മെർളി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനാർദ്ദനകുറുപ്പ് , കുട്ടപ്പൻ തമ്പി , ജയലക്ഷ്മി , സുഭാഷ് , തങ്കപ്പൻ , അരവിന്ദൻ , വിജയ , ശിലേഖകുറുപ്പ് , ജെസ്സി , ബീന , രജനി പ്രേംജി , ആർ . ലീനിസ് , റ്റി . രാധാകൃഷ്ണൻ , ബേബി സേനൻ , കൃഷി ആഫീസർ പീതി എന്നിവർ സംസാരിച്ചു. പിസിപ്പൽ കൃഷിരാഫീസർ എസ് . താജുന്നിസ റിപ്പോർട്ടും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബീനബോണിഫേസ് നന്ദിയും പറഞ്ഞു .