ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷിക പദ്ധതികൾക്കുള്ള ഗ്രാമസഭാ യോഗം ചേർന്നു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതികൾക്കുള്ള ഗ്രാമസഭാ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികളും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ. കഴിഞ്ഞ നാലു വർഷം കേരളം ശ്രദ്ധിക്കുന്ന ഒട്ടനവധി നൂതന പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് ആരോഗ്യ കേരളം പുരസ്കാരവും കാർഷിക മേഖലയിലെയും പാലിയേറ്റീവ് മേഖലയിലും മികച്ച പ്രവർത്തനങ്ങൾക്കുംഅംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ വർഷവും നൂതനമായപദ്ധതിയുടെ പണിപ്പുരയിലാണ് ബ്ലോക്ക് പഞ്ചായത്ത്. വികസന സെമിനാ റോടെ അന്തിമ പദ്ധതികൾക്ക് രൂപമാകും. നിലവിലെ ഭരണ സമിതിയുടെ അവസാന വാർഷിക പദ്ധതി കൂടിയാണ്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ അദ്ധ്യക്ഷയായി. ചിറയിൻകീഴ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.പി.സുലേഖ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ.സരിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ ,എൻ.ദേവ് , ഗീതാസുരേഷ്, മഞ്ചു പ്രദീപ് ,സിന്ധു , എസ്, സിന്ധുകുമാരി, കില ഫാക്കൽറ്റി സുഭാഷ്ചന്ദ്രൻ നിർവ്വഹണ ഉദ്യോഗസ്ഥരായ കൃഷി അസി.ഡയറക്ടർ എ.നൗഷാദ്, സി.ഡി.പി.ഒ വിജയലക്ഷ്മി, പട്ടികജാതി വികസന ഓഫീസർ സനൂജ, ക്ഷീര വികസന ഓഫീസർ വിമലകുമാരിയമ്മാൾ, ഇൻറസ്ട്രിയൽ ഓഫീസർ ജയന്തി, അസി: എക്സി.എൻഞ്ചിനിയർ ഷീല, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്, അഞ്ചുതെങ്ങ്കമ്മൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ആഫിസർ ഡോ. ഷ്യാംജി വോയ്സ്, ഡോ.എൻ.എസ്.സിജു, ഡോ.രാമകൃഷ്ണ ബാബു, ഡോ. ദീപക്, ഡോ. ഭാഗ്യലക്ഷ്മി, ജോ: ബി ഡി ഒ ആർ.എസ്.രാജീവ്, കോസ്റ്റൽ പോലീസ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ റഹ് മാൻ, ആർ.കെ.ബാബു, തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബിഡിഒ എൽ. ലെനിൻ നന്ദിയും പറഞ്ഞു.