ചിറയിൻകീഴ് താലൂക്ക് മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ നാളെ ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫിസിന് മുന്നിൽ കൂട്ടധർണ്ണ

ആറ്റിങ്ങൽ : പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എൻപിആർ, എൻ.സി.ആർ എന്നിവയ്ക്കും എതിരെ പ്രതിഷേധിച്ചു കൊണ്ട് ചിറയിൻകീഴ് താലൂക്ക് മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫിസി- പാസ്പോർട്ട് സേവ കേന്ദ്രത്തിനു മുന്നിൽ കൂട്ടധർണ്ണ സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് നടക്കുന്ന ധർണ അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്‌, എക്സ് എംപി എൻ. പീതാംബര ക്കുറുപ്പ്, എക്സ് എംഎൽഎ ശരത്ചന്ദ്രപ്രസാദ്, കെ.എം.വൈ.എഫ് ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ്, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ എസ്. ലെനിൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്‌ ബി ഇടമന, ഐ.എൻ.സി ചിറയിൻകീഴ് നിയോജക മണ്ഡലം ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ. വിശ്വനാഥൻ നായർ, ഐ.എൻ.സി ആറ്റിങ്ങൽ നിയോജക മണ്ഡലം ബ്ലോക്ക്‌ പ്രസിഡന്റ്‌ അംബിരാജ, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ദാവൂദ് വർക്കല, ഐ.യു.എം.എൽ മണ്ഡലം പ്രസിഡന്റ്‌ ഹാഷിം കരവാരം, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, കെ.എൻ.എം ജില്ലാ പ്രസിഡന്റ്‌ യഹിയ കല്ലമ്പലം, വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീജ നെയ്യാറ്റിൻകര തുടങ്ങിയവർ പങ്കെടുക്കും. ചിറയിൻകീഴ് താലൂക്ക് മുസ്ലിം ഐക്യവേദി ചെയർമാൻ ആറ്റിനാട് അബ്ദുൽ ജബ്ബാറാണ് വാർത്ത അറിയിച്ചത്.