മണമ്പൂരിൽ സൗജന്യ കട്ടിൽ വിതരണം നടന്നു

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് 2019-20  സാമ്പത്തിക വർഷത്തെ എസ്‌.സി വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ കട്ടിൽ വിതരണം നടത്തി. ഇന്ന് കുളിമുട്ടം എൽപിഎസിൽ വെച്ച് നടന്ന വിതരണ ചടങ്ങ് മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. 57 പേർക്കാണ് സൗജന്യമായി കട്ടിൽ വിതരണം ചെയ്തത്.

മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ് രഞ്ജിനി,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫിയ സലിം, മൂന്നാം വാർഡ് മെമ്പർ വി രാധാകൃഷ്ണൻ, ആറാം വാർഡ് മെമ്പർ പ്രശോഭന വിക്രമൻ, എട്ടാം വാർഡ് മെമ്പർ ആർ.ജയ, പന്ത്രണ്ടാം വാർഡ് മെമ്പർ ടി നാസർ, പതിനാലാം വാർഡ് മെമ്പർ ഷീജ വിജയൻ, പതിനഞ്ചാം വാർഡ് മെമ്പർ രതി കെ, പതിനാറാം വാർഡ് മെമ്പർ അംബിക, ഇമ്പ്ലിമെന്റിങ് ഓഫീസർ അസിസ്റ്റന്റ് സെക്രട്ടറി ശ്യാമപ്രസാദ്,  ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മണമ്പൂർ പഞ്ചായത്തിൽ 4ആം വർഷത്തെ കട്ടിൽ വിതരണമാണ് ഇന്ന് നടന്നത്.