കയർ ഉൽപ്പാദനം 7000 ക്വിന്റലായി ഉയർത്തും

ചിറയിൻകീഴ്: തിരുവനന്തപുരം ജില്ലയിലെ കയർ സംഘങ്ങളുടെ കയർ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെകുറിച്ച് അവലോകനം ചെയ്യുന്നതിനായി 52 കയർ സംഘങ്ങളിലെ പ്രസിഡൻ്റുമാരെയും, സെക്രട്ടറിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് അവലോകന യോഗം ചേർന്നു. അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ഈ സാമ്പത്തിക വർഷത്തെ കയർ ഉൽപ്പാദനം ഏഴായിരം കിൻ്റലായി ഉയർത്താൻ തീരുമാനിച്ചു.

കയർ വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കയർഫെഡ് ചെയർമാൻ അഡ്വ.എൻ സായികുമാർ അദ്ധ്യക്ഷനായി. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ സുഭാഷ്, അഡ്വ.ജി സുഗുണൻ, കെ രാജൻബാബു, കയർ ക്ഷേമനിധി ബോർഡംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി അശോകൻ, കയർഫെഡ് ഭരണസമിതി അംഗങ്ങളായ കഠിനംകുളം സാബു, ആർ അജിത് കുമാർ എന്നിവരും കാന്തിലാൽ, ഡി സജീവ്, സെബുന്നിസ ബീഗം തുടങ്ങിയവർ സംസാരിച്ചു.

ജില്ലയിലെ സ്ഥലസൗകര്യവും വൈദ്യുതി ലഭ്യതയുമുള്ള സംഘങ്ങളിൽ ആട്ടോമാറ്റിക്സ് പിന്നിംഗ് മെഷീൻ സ്ഥാപിക്കുന്നതിനു, കയർപിരി പരിശീലനത്തിന് യന്ത്രവൽകൃത റാട്ടിൽ പരിശീലനം നൽകുന്നതിനും, ഇലക്ട്രോണിക് റാട്ട് ആവശ്യമുള്ള സംഘങ്ങൾക്ക് വിതരണം ചെയ്യുന്നതിനും, അഴുക്കൽ തൊണ്ട് തയ്യാറാക്കി വിതരണം ചെയ്യുന്നതിനുള്ള സൗകര്യമുള്ള സംഘങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു