മണമ്പൂരിൽ ‘കൊറോണ വൈറസ്’ ബോധവത്കരണ ക്ലാസ് നടന്നു

മണമ്പൂർ : മണമ്പൂർ ഗ്രാമ പഞ്ചായത്തിന്റെയും മണമ്പൂർ സി.എച്ച്.സിയുടെയും ആഭിമുഖ്യത്തിൽ കൊറോണാ വൈറസ്‌ ബോധവത്കരണ ക്ലാസ് നടത്തി. മണമ്പൂർ മിനി കോൺഫറൻസ് ഹാളിൽ നടന്ന ബോധവത്കരണ ക്ലാസ് മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. മണമ്പൂർ സി.എച്ച്.സി ഡോക്ടർ അമലു ക്ലാസ് നയിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോഫിയ സലീം, പഞ്ചായത്തംഗങ്ങളായ ജയ, രതി, പ്രശോഭന വിക്രമൻ, എച്ച്.ഐമാർ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.