യുവാവ് കാൽ തെറ്റി കുളത്തിൽ വീണ് മരിച്ചു.

പോത്തൻകോട്: കാൽ തെറ്റി പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു. പോത്തൻകോട് രാഹുൽ ഏജൻസിയുടെ ഉടമ വിജയന്റെ മകൻ രാഹുൽ (25) ആണ് മുങ്ങിമരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മൂന്നു സുഹൃത്തുക്കളുമായി കാട്ടായിക്കോണത്തെ ചീനിവിള പാറക്കുളത്തിനു സമീപമിരിക്കുമ്പോഴാണ് രാഹുൽ കാൽ തെറ്റി കുളത്തിൽ വീണത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.