മത്സ്യ ബന്ധനം കഴിഞ്ഞ് വരുമ്പോൾ ദേഹാസ്വസ്ഥ്യം: അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

അഞ്ചുതെങ്ങ് : മത്സ്യ ബന്ധനം കഴിഞ്ഞ് വരുമ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ്, മൈലമൂട്, റെക്സ് വ്യൂവിൽ പരേതനായ ആന്റണിയുടെ മകൻ ദേവദാസൻ(59) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 3 മണിയോടു കൂടി മാമ്പള്ളിയിൽ ബഞ്ചമിന്റെ ഉടമസ്ഥതയിലുള്ള മിഖേൽ മാലാഖ എന്ന വള്ളത്തിൽ മത്സ്യ  ബന്ധനം കഴിഞ്ഞ് ലഭിച്ച മത്സ്യവുമായി മുതലപ്പൊഴി ഹാർബറിലേയ്ക്ക് തിരിച്ചു രാത്രി ഒന്നര മണിയോടു കൂടി എത്തുമ്പോഴാണ് ദേവദാസന്‌ ദേഹാസ്വസ്തതയുണ്ടായത്. തുടർന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശവസംസ്കാരം നാളെ രാവിലെ 9.30 മണിക്ക് ഹോളി സ്പിരിറ്റ് ചർച്ച് മാമ്പള്ളിയിൽ നടക്കും

ഭാര്യ – റീറ്റ ദാസൻ

മക്കൾ: റെക്സ് ദാസ്, ദിദിദാസ്

മരുമക്കൾ: സ്റ്റെഫിറെക്സ്, മാർട്ടിൻ സ്റ്റീഫൻ