ഇളമ്പയിൽ ഓട്ടോ ഓടിച്ചിരുന്ന സന്തോഷ്‌ രോഗബാധിതനായി ആശുപത്രിയിൽ : ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി സഹായവുമായെത്തി

ഇളമ്പ : ഇളമ്പയിൽ ‘ചക്കര’ എന്ന പേരിലുള്ള ഓട്ടോ ഓടിച്ചിരുന്ന എസ്‌.കെ.റ്റി നിവാസിൽ സന്തോഷ്‌ കുമാർ രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. സന്തോഷിന് ന്യുമോണിയ പിടിപെടുകയും അത് അദ്ദേഹം അറിയാത്തതിനാൽ രോഗം മൂർച്ഛിക്കുകയും ചെയ്തു. തുടർന്ന് ഗുരുതര അവസ്ഥയിലാവുകയും ചെയ്തു. ഇപ്പോൾ സന്തോഷ്‌ കുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ആശുപത്രിയിലെ ഒരു ദിവസത്തെ ചിലവ് 15000 രൂപയാണ്. എന്നാൽ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിൽ കഴിഞ്ഞിരുന്ന സന്തോഷിന്റെ കുടുംബത്തിന് ദിവസവും ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. ഇത് അറിഞ്ഞ് സന്തോഷിനു ഒരു ദിവസത്തെ ചിലവിനുള്ള പണം ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി സ്വരൂപിച്ച് നൽകി.