പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനം നടത്തി

ആറ്റിങ്ങൽ / ഇലകമൺ : പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡിവൈഎഫ്ഐ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ, ഈസ്റ്റ് മേഖല സെക്രട്ടറി അനസ്, ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ അജിൻ പ്രഭ, സംഗീത് തുടങ്ങിയവർ നേതൃത്വം നൽകി.

ഇലകമൺ: പാചകവാതക വില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ ഇലകമൺ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്ക് മുതൽ ഹരിഹരപുരം വരെ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ഇലകമൺ മേഖലാ സെക്രട്ടറി സുനു സുദേവ് ഉദ്ഘാടനവും മേഖലാ പ്രസിഡന്റ്‌ നന്ദിയും പറഞ്ഞു.