പാചകവില വർദ്ധനവിനെതിരെ കിളിമാനൂരിൽ മഹിളാ അസോസിയേഷൻ പ്രതിഷേധ ധർണയും യോഗവും നടത്തി

കിളിമാനൂർ : കിളിമാനൂരിൽ പാചക വില വർദ്ധനവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയ കമ്മിറ്റി പ്രതിഷേധ ധർണയും യോഗവും നടത്തി.ഏരിയ പ്രസിഡന്റ്‌ അഡ്വ.ശ്രീജ ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ശ്രീജാഷൈജുദേവ് ഉദ്‌ഘാടനം നിർവഹിച്ചു. ഐഷാ റഷീദ് സ്വാഗതവും ജസീന നന്ദിയും രേഖപ്പെടുത്തി. രാജലക്ഷ്മി അമ്മാൾ പ്രസംഗിച്ചു.