2019 ഐ.സി.സി ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ : പ്രവചന മത്സരത്തിൽ പങ്കെടുത്ത ചിറയിൻകീഴ് സ്വദേശിക്ക് ബൈക്ക് സമ്മാനമായി ലഭിച്ചു

ചിറയിൻകീഴ് : 2019 ഐ.സി.സി ക്രിക്കറ്റ്‌ വേൾഡ് കപ്പിനോട് അനുബന്ധിച്ച് ജിസിസിയിലെ പ്രമുഖ കാർഗോ സർവീസ് കമ്പനിയായ എം ഗ്രൂപ്പ്‌ 123 കാർഗോ അവരുടെ ഫേസ്ബുക്ക് പേജിൽ നടത്തിയ പ്രവചന മത്സരത്തിൽ വിജയിയായ ചിറയിൻകീഴ് സ്വദേശിക്ക് പുത്തൻ ബൈക്ക് സമ്മാനമായി ലഭിച്ചു. ചിറയിൻകീഴ്, പെരുങ്ങുഴി, ചരുവിള വീട്ടിൽ അനി -ബിന്ദു ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ ആണ് മെഗാ ബംബർ സമ്മാനത്തിന് അർഹനായത്. രണ്ടു ദിവസം മുൻപാണ് മാമത്തെ ദിയ ഹീറോ ഷോറൂമിൽ നിന്ന് ശ്രീക്കുട്ടൻ ഹീറോ എച്ച്.എഫ് ഡീലക്സ് ബൈക്ക് സ്വന്തമാക്കിയത്.

2019 ഐ.സി.സി ക്രിക്കറ്റ്‌ വേൾഡ് കപ്പ് മത്സരം നടക്കുമ്പോൾ ഇംഗ്ലണ്ട് ന്യൂസിലാൻഡ് മത്സരത്തിൽ ആര് വിജയിക്കും എന്ന് ശ്രീക്കുട്ടൻ എം ഗ്രൂപ്പ്‌ 123 കാർഗോയുടെ ഫേസ്ബുക്ക് പ്രവചന മത്സരത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഒരുപാട് പേർ പ്രവചനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ നറുക്കെടുപ്പ് നടത്തി. 2019 ജൂലൈ 19ന് രാത്രി 8മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തുടർന്ന് ശ്രീക്കുട്ടൻ ബംബർ സമ്മാനത്തിന് അർഹനായതായി എം ഗ്രൂപ്പ്‌ 123 കാർഗോ പ്രഖ്യാപിച്ചു. ശേഷം തുടർ നടപടികൾ കഴഞ്ഞ് ശ്രീകുട്ടന് ബൈക്കും കിട്ടി. മൊബൈൽ ടെക്‌നീഷ്യനായ ശ്രീകുട്ടന് ആദ്യമായാണ് ഒരു വാഹനം കിട്ടുന്നത്. അതും സമ്മാനമായി കിട്ടിയ സന്തോഷത്തിലാണ് യുവാവ്.

20 വർഷത്തെ പരിചയ സമ്പത്തുമായി ജിസിസിയിലെ മുൻ നിര കാർഗോ ഗ്രൂപ്പായ എം കാർഗോ ഗ്രൂപ്പ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രവാസികളുടെ ഇഷ്ട ബ്രാൻഡ് ആയി മാറി. ലോകത്തെവിടേക്കും ചുരുങ്ങിയ ചിലവിൽ അതിവേഗ സർവീസ് നടത്തി വരുന്നു എന്നത് എം ഗ്രൂപ്പ് കാർഗോയുടെ ഒരു പ്രത്യേകതയാണ്.
കേരളം കണ്ട കഴിഞ്ഞ 2 പ്രളയ സമയത്തും ഗൾഫിൽ നിന്നു ഏറ്റവും കൂടുതൽ സാധനങ്ങൾ ഉത്തരവാദിത്വത്തോട് കൂടി അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിച്ചു മലയാളികളുടെ ശ്രദ്ധാകേന്ദ്രമായ ഒരു കാർഗോ ഗ്രൂപ്പ്‌ ആണ് എം ഗ്രൂപ്പ്‌ കാർഗോ.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒട്ടനവധി പുസ്തകങ്ങളും , കൈകൊണ്ടെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർ’ആൻ എത്തിച്ചുകൊണ്ടും ജനസേവനങ്ങൾ ഒട്ടനവധി നിർവഹിച്ച സ്ഥാപനമാണ് എം ഗ്രൂപ്പ്‌ എന്നതും ശ്രദ്ധേയമാണ്.

മുനീർ കാവുങ്ങൽ പറമ്പിൽ ആണ് എം ഗ്രൂപ്പ്‌ കാർഗോയുടെ ചെയർമാൻ. 123 കാർഗോ , ടൈം എക്സ്പ്രസ്സ്‌ കാർഗോ , ബെസ്റ്റ് എക്സ്പ്രസ്സ്‌ കാർഗോ , മെട്രോ കാർഗോ എന്നിവയാണ് എം ഗ്രൂപ്പിന് കീഴിൽ വരുന്ന കാർഗോ കമ്പനികൾ .