ആയിരങ്ങൾ പങ്കെടുത്ത ആയാന്റെ വിള പൊങ്കാലയ്ക്ക് പരിസമാപ്തി

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ ആയിരങ്ങൾ പങ്കെടുത്ത ആയാന്റെ വിള പൊങ്കാലയ്ക്ക് പരിസമാപ്തി. രാവിലെ 10ന് ക്ഷേത്രത്തിനു മുന്നിൽ തയ്യാറാക്കിയ പണ്ടാരയടുപ്പിൽ ക്ഷേത്ര മേൽശാന്തി അഗ്നി പകർന്നതോടെ പൊങ്കാല ആരംഭിച്ചു. തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ക്ഷേത്ര പരിസരം യാഗശാലയായി മാറി. പൊങ്കാലയ്ക്കെത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിരുന്നു..അകത്ത് മുറി എസ്.ആർ.മെഡിക്കൽ കോളെജിന്റെ നേതൃത്വത്തിൽ വലിയ മെഡിക്കൽ സംഘം ക്ഷേത്ര പരിസരത്ത് ഒരുക്കിയ പ്രത്യേക ക്ലിനിക്കിന് നേതൃത്വം നൽകി. ഫയർഫോഴ്സ്, പൊലീസ്, ആംബുലൻസ് സർവ്വീസുകളും കാര്യക്ഷമമായി പ്രവർത്തിച്ചു പൊങ്കാലയ്ക്കെത്തിയ ഭക്തർക്ക് ക്ഷേത്രം വകയും, നാട്ടുകാരുടെയും, വീട്ടുകാരുടെയും സഹായത്തോടെ ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്തു അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ ക്ഷേത്രത്തിന്റെയും, അല്ലാതെയും കാമറ നിരീക്ഷണവും ഏർപ്പെടുത്തിരുന്നു.