കടയ്ക്കാവൂർ ആയാന്റെ വിളയിൽ മഹാലക്ഷ്മി പുരസ്കാരങ്ങൾ വിതരണം ചെയ്തു

കടയ്ക്കാവൂർ : കടയ്ക്കാവൂർ ആയാന്റെ വിള ക്ഷേത്രോത്സവത്തോടനുബന്ധിച്ചു മഹാലക്ഷ്മി പുരസ്കാരങ്ങൾ വിതരണം ചെയ്തു. പുരസ്കാര വിതരണം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. ഡോ. സജിത് വിജയരാഘവൻ, ഡോ. രാജൻ, ഡോ. ബി. അശോക് കുമാർ, ബി. അശോകൻ, ഡോ. ചന്ദ്രമോഹൻ, ആർ.എസ്. ഗാന്ധി, സുനിൽ കൃഷ്ണമംഗലം, നാട്ടിലെ മുതിർന്ന കാരണവർ ജനാർദ്ദനൻ, മുൻ സെക്രട്ടറി ബേബി, എൽ.എൽ.ബിയ്ക്ക് രണ്ടാം റാങ്ക് നേടിയ വീണ തുടങ്ങിയവരെ മന്ത്രി ആദരിച്ചു. ഡോ. എ അജിത് കുമാർ സ്വാഗതവും, രജിത്ത് കുമാർ നന്ദി പറഞ്ഞു.