കടയ്ക്കാവൂരിൽ പച്ചത്തുരുത്ത് പദ്ധതി

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതി കീഴാറ്റിങ്ങൽ ഗവ: എൽപിഎസ്സിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വിലാസിനി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമാം ബീഗം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ തൃദീപ് കുമാർ സ്വഗതം പറഞ്ഞു. ഹരിത കേരള മിഷൻ കേഡിനേറ്റർ ഹൂ മയൂൺ മുഖ്യ പ്രഭാഷണം നടത്തി. കോഡിനേറ്റർ ലില്ലി ആശംസ നേർന്നു. മെമ്പർ മധുസൂദനൻ നായർ നന്ദി രേഖപ്പെടുത്തി