രോഗികൾക്ക് ‘കൈത്താങ്ങ്’ പദ്ധതി

വെമ്പായം : വെമ്പായം ഗ്രാപഞ്ചായത്തിലെ കന്യാകുളങ്ങര വാർഡിൽ രോഗികൾക്ക് താങ്ങാകുവാൻ രോഗികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ” കൈതാങ്ങ് ” എന്ന പദ്ധതി ആരംഭിച്ചു. കന്യാകുളങ്ങര പ്രദേശത്തെ നിർധനരായ രോഗികൾക്ക് വീൽചെയർ, വാട്ടർ ബെഡ്, എയർ ബെഡ്, വാക്കർ, സ്റ്റിക്ക് തുടങ്ങിയ സഹായ ഉപകരണങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ നൽകുന്നതാണ് പദ്ധതി. ഒരാളിന് നൽകിയ ഉപകരണങ്ങൾ രോഗം ഭേദമാകുന്ന മുറക്ക് തിരികെ എടുത്ത് അടുത്ത രോഗികൾക്ക് നൽകുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വീൽ ചെയർ നൽകിക്കൊണ്ട് വാർഡ്‌മെമ്പർ ഇർഷാദ് കന്യാകുളങ്ങര നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഹസീന സിദ്ധിഖ്, മാഹീൻ, അജീം, റീജ തുടങ്ങിയവർ സംസാരിച്ചു