കീഴാറ്റിങ്ങൽ എഫ്.എച്ച്.സിയിൽ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കടയ്ക്കാവൂർ : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കാൻസർ രോഗ നിർണയ ക്യാമ്പിന്റെ കടയ്ക്കാവൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം കീഴാറ്റിങ്ങൽ എഫ്.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. തൃദീപ് കുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ രാധിക പ്രദീപ്, രതി പ്രസന്നൻ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷബ്നം, ഡോ കലാപതി, ഡോ റിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ 125 പേർ പരിശോധന നടത്തി.