കേരള ബജറ്റ്: ഗ്രാമീണ റോഡുകൾക്ക് 1000 കോടി

തിരുവനന്തപുരം: ഗ്രാമീണ റോഡുകൾക്ക് ആയിരം കോടി രൂപ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ അനുവദിച്ചു. 1102 കോടി രൂപ പൊതുമരാമത്ത് പണികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. പദ്ധതികൾക്ക് 20 ശതമാനം അധിക തുകയും നൽകും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും.74 പാലങ്ങളും 44 സ്റ്റേഡിയങ്ങളും നിർമ്മിക്കും. 4843 കോടിയുടെ കുടിവെള്ള പദ്ധതികളും നടപ്പാക്കുമെന്ന് ബജറ്റിൽ അറിയിച്ചു.