സംസ്ഥാന ബജറ്റ് : പ്രധാന പ്രഖ്യാപനങ്ങൾ ഇവിടെ…

തിരുവനന്തപുരം: 2020-21 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് അവതരണം ആരംഭിച്ചത്.

 • സ്വകാര്യ സ്ഥാപനങ്ങളുടെ ബസ് നികുതിയും സർക്കാർ വർദ്ധിപ്പിക്കും
 • രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 2% നികുതി വർദ്ധിപ്പിച്ചു, 15 ലക്ഷത്തിന് മേൽ വിലയുള്ള വാഹനങ്ങൾക്ക് 2% നികുതി കൂട്ടി

 • ലൊക്കേഷൻ മാപ്പിന് ഫീസ് കൂട്ടി 200 രൂപയാക്കി, പോക്കുവരവിനും ഫീസ് കൂടിയിട്ടുണ്ട്, ഫാൻസി നമ്പറുകളുടെ എണ്ണവും കൂട്ടും
 • ഭൂമിയുടെ ന്യായവില 10% കൂട്ടി, വൻകിട പദ്ധതികൾക്ക് അടുത്തുള്ള പദ്ധതികൾക്ക് 30% ന്യായവില കൂടും
 • ജി.എസ്.ടിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല, ജി.എസ്.ടി പിരിവ് മെച്ചപ്പെടുത്താൻ 12 ഇന പരിപാടി നടപ്പിലാക്കും
 • ഇരട്ട പെൻഷൻകാരെ ഒഴിവാക്കി 700 കോടി ലാഭിക്കാൻ സാധിക്കും, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെ 1500 കോടി ലാഭമുണ്ടാകും

 • കാറുകൾ വാങ്ങുന്നതിന് പകരം മാസ വാടക നൽകി വാടകയ്‌ക്കെടുക്കും
 • തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കും, വിന്യാസം ഈ വർഷം പൂർത്തിയാക്കും, പുതിയ കാറുകൾ വാങ്ങില്ല
 • ക്ഷേമ പെൻഷനുകളിൽ നിന്നും അനർഹരെ ഒഴിവാക്കുമെന്നും അനാവശ്യ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു
 • കഴിഞ്ഞ വർഷത്തേക്കാൾ 15% കൂടുതൽ ചിലവാണ് ഉണ്ടായിരിക്കുന്നതിനും അദ്ദേഹം പറഞ്ഞു

 • ചിലവ് ചുരുക്കില്ലെന്നും സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കുന്ന തരത്തിലാണ് സംസ്ഥാനത്തിന്റെ ചിലവ് വരുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
 • കുടിവെള്ള വിതരണത്തിന് 8523 കോടി, ഒരു ദിവസം 10 കോടി ലിറ്റർ കുടിവെള്ള വിതരണം ലക്ഷ്യം, ജല അതോറിറ്റിക്ക് 675 കോടി
 • ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി, 1000 പുതിയ തസ്തികകൾ, കോളേജുകളിൽ പുതിയതായി 60 കോഴ്‌സുകൾ, കോട്ടയം സി.എം.എസ് കോളേജിൽ ചരിത്ര മ്യൂസിയം
 • യേശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷം സർക്കാർ നൽകും
 • കുടുംബശ്രീ ചിട്ടികൾ ആരംഭിക്കും, 4% പലിശയ്ക്ക് 3000 കോടി ബാങ്ക് വായ്‌പ
 • നഗരവികസനത്തിനു 1945 കോടി രൂപ
 • കൈത്തറി മേഖലയ്ക്ക് 153 കോടി രൂപ സർക്കാർ നൽകും, ഖാദി ഗ്രാമ വ്യവസായത്തിന് 16 കോടി രൂപ നൽകും
 • ജലപാത ഈ വർഷം തുറന്നുകൊടുക്കും, ബേക്കൽ കോവളം ജലപാതയാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുക
 • വൈദ്യതി അപകടങ്ങൾ കുറയ്ക്കാൻ ഇ-സേഫ് പദ്ധതി
 • പ്രവാസ ചിട്ടി ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഭ്യമാക്കും
 • പ്രവാസ ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും നൽകാൻ തീരുമാനം
 • പൂട്ടിക്കിടക്കുന്ന കടുവണ്ടി ഫാക്ടറികൾ സർക്കാർ തുറക്കും
 • എം.എൽ.എമാർ നിർദേശിച്ച പ്രവർത്തനങ്ങൾക്കായി സർക്കാർ 1800 കോടി രൂപ നൽകും
 • കർഷക ക്ഷേമത്തിനായി ഊബർ മാതൃകയിൽ പഴം, പച്ചക്കറി എന്നിവ വിതരണം ചെയ്യും
 • കയർമേഖലയ്ക്ക് 112 കോടി, മൂന്ന് ഫാക്ടറികൾ ആരംഭിക്കും, വാളയാറിൽ അന്താരാഷ്ട്ര കമ്പനിയുടെ ചകിരിച്ചോർ സംസ്കരണ ഫാക്ടറി
 • മത്സ്യ തൊഴിലാളികൾക്ക് 40,000 വീടുകൾ നിർമിച്ച് നൽകും
 • വയനാടിന് 2000 കോടി രൂപയുടെ ത്രിവർഷ പാക്കേജ്, ഇടുക്കിക്ക് 1000 കോടി രൂപയുടെ പാക്കേജ്
 • രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി 2400 കോടി രൂപ വകയിരുത്തി
 • പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി, എല്ലാ സ്‌കൂളുകളിലും സൗരോർജ നിലയം, സ്‌കൂൾ യൂണിഫോം അലവൻസ് 400 രൂപയിൽ നിന്നും 600 രൂപയാക്കി
 • പ്രീപ്രൈമറി അദ്ധ്യാപകരുടെ അലവൻസ് 500 രൂപ കൂട്ടി
 • ഓഖി ഫണ്ട് വിനിയോഗത്തിൽ ഓഡിറ്റിങ്ങ് കൊണ്ടുവരും, ഫിഷ് മാർക്കറ്റുകൾക്ക് 100 കോടി, 1000 കോടിയുടെ തീരദേശ പാക്കേജ്
 • മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമ്മടത്ത് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ കൊണ്ടുവരും
 • കേരള ബോട്ട് ലീഗ് വിജയമെന്ന് വിലയിരുത്തൽ, നടത്തിപ്പിൽ മാറ്റം കൊണ്ടുവരും, 20 കോടി നൽകും
 • 1509 കോടി രൂപ വനിതാക്ഷേമത്തിനായി സർക്കാർ നീക്കി വയ്ക്കും
 • നിർഭയ ഹോമുകൾക്ക് 10 കോടി നൽകും, വനിതാക്ഷേമത്തിനുള്ള വിഹിതം ഇരട്ടിയാക്കി
 • കുടുംബശ്രീക്ക് 600 കോടി ബഡ്ജറ്റിൽ വകയിരുത്തി, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പദ്ധതി
 • 200 കേരള ചിക്കൻ ഔട്ലെറ്റുകളും കേരള സർക്കാർ ആരംഭിക്കും
 • വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് സർക്കാർ ലഭ്യമാക്കും, ഇതിനായി 1000 ഭക്ഷണശാലകളും തുറക്കും
 • ജനകീയാസൂത്രണത്തിന്റെ വാർഷികത്തിൽ തൃശൂരിൽ വച്ച് സർക്കാർ പ്രത്യേക സമ്മേളനം നടത്തും
 • ലോക കേരള സഭയ്ക്ക് 12 കോടി വകയിരുത്തും
 • ആലപ്പുഴയിൽ ഓങ്കോളജി പാർക്ക് സംസ്ഥാന സർക്കാർ സ്ഥാപിക്കും
 • പതിനായിരം നഴ്‌സുമാർക്ക് വിദേശങ്ങളിൽ ജോലി സാധ്യത ഉറപ്പാക്കുന്നതിനായി ക്രാഷ് കോഴ്സ്, 5 കോടി നൽകും
 • ആരോഗ്യ മേഖലയിൽ, മെഡിക്കൽ സർവീസസ് കോർപറേഷന് 50 കോടി, കെ.എസ്.ഡി.പി മരുന്ന് ഉത്പാദനം ആരംഭിക്കും
 • കാൻസറിനുള്ള മരുന്നിന്റെ വില കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു
 • ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീടുകളും ഫ്ലാറ്റുകളും കൂടി സർക്കാർ നിർമിച്ച് നൽകും
 • പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് സർക്കാർ 1500 കോടി രൂപ നൽകും
 • കൊച്ചി വികസനത്തിന് 6000 കോടി രൂപ,കൊച്ചിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരും
 • കൊച്ചിയിൽ ഏകീകൃത ട്രാവൽ കോഡ്
 • ടൂറിസം രംഗത്തെ വികസനത്തിനായി മുസിരിസ് പൈതൃക പദ്ധതി 2020-21ൽ സർക്കാർ കമ്മീഷൻ ചെയ്യും
 • നെൽകർഷകർക്ക് നാൽപത് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്
 • അതിവേഗ റെയിൽ പാതയുടെ ബന്ധപ്പെട്ട നടപടികൾ അവസാനഘട്ടത്തിലെന്ന് മന്ത്രി തോമസ് ഐസക്ക്
 • സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് പലിശ രഹിത വായ്‌പ്പ സർക്കാർ നൽകും
 • 5000 കിലോമീറ്ററിന്റെ റോഡ് നിർമാണം സർക്കാർ ഈ വർഷം പൂർത്തീകരിക്കും
 • എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർദ്ധനവ്, ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി
 • ഗ്രാമീണ റോഡ് പദ്ധതിക്ക് 1000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി, തീരദേശ വികസനത്തിനും 1000 കോടി
 • സി.എഫ്.എൽ. ഫിലമെന്റ് ബൾബുകൾ സർക്കാർ നിരോധിക്കും, നിരോധനം നവംബർ മുതൽ
 • 43 കിലോമീറ്ററുകളിൽ 10 ബൈപ്പാസുകളും, 53 കിലോമീറ്ററിൽ 74 പാലങ്ങളും സർക്കാർ കൊണ്ടുവരും
 • തൊഴിൽ സംരംഭകരുടെ എണ്ണം നിലവിൽ 23453
 • കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 47 ലക്ഷമായി വർദ്ധിച്ചു
 • സംസ്ഥാനത്ത് മത്സ്യോത്പാദനം 8.2 ലക്ഷം ടൺ ആയി
 • 2020-21ൽ കിഫ്ബിയിൽ 20,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും
 • രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി സർക്കാർ നൽകും, 4384 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ
 • 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ സർക്കാർ ആരംഭിക്കും
 • ആരോഗ്യ പദ്ധതിക്ക് സംസ്ഥാന സർക്കാർ 9651 കോടി രൂപ ചിലവഴിച്ചു
 • പ്രവാസ ക്ഷേമ പദ്ധതികൾക്ക് 90 കോടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു