അക്ഷരച്ചങ്ങാത്തം പഴമയും പുതുമയും: സർഗസംവാദം ഒരുക്കി കിളിമാനൂർ ഗവ എൽ .പി എസ്സിലെ കുരുന്നുകളും കലാസാഹിത്യവേദിയും

കിളിമാനൂർ : കിളിമാനൂർ ഗവ എൽ .പി എസ്സിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും കിളിമാനൂർ കലാസാഹിത്യ വേദിയും സംയുക്തമായി സർഗസംവാദം സംഘടിപ്പിച്ചു.

 അക്ഷരച്ചങ്ങാത്തം പഴമയും പുതുമയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സർഗസംവാദം സംഘാടകമികവ് കൊണ്ടും പുതുമയാർന്ന അവതരണ ശൈലി കൊണ്ടും ശ്രദ്ധേയമായി. കിളിമാനൂർ ഗവ എൽ പി എസ് ലെ കുരുന്ന് പ്രതിഭകൾ കലാസാഹിത്യ വേദിയിലെ പ്രമുഖരുമായി നടത്തിയ സർഗ സംവാദം കുട്ടികൾക്ക് നവ്യാനുഭവമായി. സർഗാത്മകമായ കുരുന്നുകളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കലാസാഹിത്യമേഖലയിലെ പ്രമുഖർ മറുപടിയും നൽകിയപ്പോൾ പരിപാടി വേറിട്ട കാഴ്ചയായി .കഥയും കവിതയും ,പുസ്തക ചർച്ചകളുമായി കടന്നുപോയ സർഗസംവാദത്തിൽ കിളിമാനൂർ ഗവ എൽ പി എസ് ലെ അഭിനന്ദ് എന്ന കുഞ്ഞുകവിയുടെ കവിതാസമാഹാരവും പ്രകാശനം ചെയ്യ്തു. പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ തുടർപ്രവർത്തനത്തിന്റെ ഭാഗമായിയാണ് സർഗസംവാദം എന്ന പരിപാടി സംഘടിപ്പിച്ചത് .

പരിപാടിയിൽ അധ്യക്ഷനും സ്വാഗത പ്രാസംഗികനും ഒക്കെ കുരുന്നുകൾ തന്നെയായിരുന്നു.പ്രധാനാദ്ധ്യാപിക ശാന്തകുമാരിയമ്മ ,സ്കൂൾ എസ് എം സി ചെയർമാൻ രതീഷ് പോങ്ങനാട് ,കിളിമാനൂർ കലാസാഹിത്യ വേദി പ്രവർത്തകരായ കുടിയേല ശ്രീകുമാർ, എം വിജയകുമാർ, വിജയൻ ഗ്രാമ സംഗീതിക, വക്കം വിജയദാസ്, ഇന്ദിരാദേവി, ടി ഡി രവി, ഹംസ പാട്ടറ, കിളിമാനൂർ സത്യദേവൻ സിന്ധു ശ്രീദേവി,കെ ചന്ദ്രശേഖരൻ നായർ കടയ്ക്കൽ ശശികുമാർ, പി പ്രകാശ്, ശിവനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.