കിളിമാനൂർ വാലഞ്ചേരി റെസിഡന്റ്‌സ് അസോസിയേഷൻ ക്യാമറകൾ സ്ഥാപിച്ചു

കിളിമാനൂർ : കിളിമാനൂർ വാലഞ്ചേരി റെസിഡന്റ്‌സ് അസോസിയേഷൻ പരിധിയിൽ ഐരുമൂല ക്ഷേത്ര റോഡിൽ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ 6 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. പൊതുജനത്തിന് രാവും പകലും സുരക്ഷ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വാലഞ്ചേരി റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. കിളിമാനൂർ സിഐ കെ.ബി മനോജ്‌ കുമാർ ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം നടത്തി ഉദ്ഘാടനം നിർവഹിച്ചു. വാലഞ്ചേരി റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും എഫ്.ആർ.എ പ്രസിഡന്റും കൂടിയായ മോഹനൻ വാലഞ്ചേരി അധ്യക്ഷത വഹിച്ചു. വി.ആർ.എ സെക്രട്ടറി സ്വാഗതം ആശംസിച്ചു. കിളിമാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാജലക്ഷ്മി അമ്മാൾ, വാർഡ് മെമ്പർ ബീന വേണുഗോപാൽ ഫ്രാക്കിന്റെ ജനറൽ സെക്രട്ടറി ചന്ദ്രബാബു, പോലീസ് ഉദ്യോഗസ്ഥർ വി. ആർ.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.