കിഴുവിലം പഞ്ചായത്ത് വികസന സെമിനാർ നടന്നു

ചിറയിൻകീഴ്: കിഴുവിലം പഞ്ചായത്ത് വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എ അൻസാർ അദ്ധ്യക്ഷനായി. പദ്ധതിരേഖയുടെ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാതങ്കൻ, പഞ്ചായത്തംഗം ജി ഗിരീഷ്‌കുമാറിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ ശ്രീലത, പഞ്ചായത്തംഗങ്ങളായ എസ് ഉണ്ണികൃഷ്ണൻ, ബി എസ് ബിജുകുമാർ, എ ചന്ദ്രശേഖരൻനായർ, വനജകുമാരി, എം ഫൈസൽ, വി ആർ രേഖ, ബി ശ്യാമളഅമ്മ, എ ഷാജഹാൻ, ലിപിമോൾ, എസ് സുജ, സാംബശിവൻ, സി എസ് മിനി, വി സുജാത, സൈനാബീവി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി മിനി നന്ദിയും പറഞ്ഞു.