പോത്തൻകോട് പോലീസ് സ്റ്റേഷന് സമീപം ഒരാളെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് :പോത്തൻകോട് പേലീസ് സ്റ്റേഷന് സമീപം ഒതുക്കി ഇട്ടിരിന്ന പ്രവൈറ്റ് ബസിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടത്തി. കാട്ടായിക്കോണം, ചന്തവിള, അഖിൽ ഭവനിൽ ഉണ്ണികൃഷ്ണൻ നായർ(48)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം ബസ്സിനുള്ളിൽ കണ്ടെത്തിയത്. വർഷങ്ങളായി ഒറ്റയ്ക്ക് ജീവിക്കുന്ന ഇദ്ദേഹം നാട്ടുകാരുടെ സഹായത്താലാണ് ജീവിച്ചു വന്നിരുന്നത്. 10 വർഷങ്ങൾക്ക് മുൻപ് ഭാര്യയും കുടുംബവുമൊക്കെ ഉണ്ണികൃഷ്ണൻ നായരെ ഉപേക്ഷിച്ചു പോയി. മദ്യപിച്ച് സ്റ്റേഷൻ പരിസരത്ത് കറങ്ങി നടക്കുന്നത് കാണാം എന്നാണ് നാട്ടുകാർ പറയുന്നത്. നാളുകളായി സ്റ്റേഷന് മുന്നിൽ ഒതുക്കി ഇട്ടിരിക്കുന്ന കേടുപാടുകൾ സംഭവിച്ച സ്വകാര്യ ബസ്സിലാണ് അദ്ദേഹം ഉറങ്ങുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ബസ്സിനുള്ളിൽ കിടന്ന് ഉറങ്ങുമ്പോഴാവും മരണം സംഭവിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെയും അദ്ദേഹത്തെ നേരിൽ കണ്ടവർ ഉണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.