മണമ്പൂരിൽ ‘നമ്മൾ നമുക്കായ് ‘- ദുരന്ത നിവാരണ പദ്ധതി വാർഡ് തല പരിശീലനം നടന്നു

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ സേന രൂപീകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്ത നിവാരണ പദ്ധതി ‘നമ്മൾ നമുക്കായ്’ യുടെ വാർഡ് തല പരിശീലനം നടന്നു. ഇന്ന് രാവിലെ 10 മണിക്ക് കവലയൂർ ഗുരുമന്ദിരം ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി പ്രകാശ് നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോഫിയ സലിം, ആർ. എസ് രഞ്ജിനി, പഞ്ചായത്ത്‌ അംഗങ്ങളായ ജയ, രതി, പ്രശോഭന വിക്രമൻ, ആസൂത്രണ സമിതി അംഗങ്ങൾ, വിട്ട് കിട്ടിയ ഘടക സ്ഥാപന മേധാവികൾ, വാർഡ് തല എ. ഡി. എസ്, സി.ഡി.എസ് അംഗങ്ങൾ, ക്ലബ്ബുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും കിലയുടെ ഉദ്യോഗസ്ഥരും ക്ലാസുകൾ നയിച്ചു.