മണമ്പൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്ത നിവാരണ പദ്ധതിയുടെ വികസനസെമിനാർ സംഘടിപ്പിച്ചു

മണമ്പൂർ : മണമ്പൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്ത നിവാരണ പദ്ധതി ‘നമ്മൾ നമുക്കായി’യുടെ വികസന സെമിനാർ ഗ്രാമ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ കവലയൂർ ഗുരുമന്ദിരം ഹാളിൽ വച്ച് നടന്നു.

മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻറ് എസ്.സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സോഫിയ സലിം, മാവിള വിജയൻ, ആർ. എസ് രഞ്ജിനി, പഞ്ചായത്തംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻ പഞ്ചായത്ത്‌ അംഗങ്ങൾ, കർഷകർ ആസൂത്രണ സമിതി അംഗങ്ങൾ, വിട്ടു കിട്ടിയ ഘടക സ്ഥാപന മേധാവികൾ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, പൊതുപ്രവർത്തകർ, റിട്ടേഡ് ഉദ്യോഗസ്ഥർ, വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് തലത്തിലുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.