മണമ്പൂർ ഗ്രാമപഞ്ചായത്തിൽ എസ്‌.സി വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്ത് 2019-20 എസ്‌.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം ഇന്ന് കുളിമുട്ടം എൽപിഎസിൽ വെച്ച് വിതരണം ചെയ്തു. അമ്പതിലധികം കുട്ടികൾക്കാണ് ഈ വർഷം മേശയും കസേരയും സൗജന്യമായി വിതരണം ചെയ്തത്. മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ് രഞ്ജിനി സ്വാഗതമാശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സോഫിയ സലിം, മൂന്നാം വാർഡ് മെമ്പർ വി രാധാകൃഷ്ണൻ, ആറാം വാർഡ് മെമ്പർ പ്രശോഭന വിക്രമൻ, എട്ടാം വാർഡ് മെമ്പർ ആർ.ജയ, പന്ത്രണ്ടാം വാർഡ് മെമ്പർ ടി നാസർ, പതിനാലാം വാർഡ് മെമ്പർ ഷീജ വിജയൻ, പതിനഞ്ചാം വാർഡ് മെമ്പർ രതി കെ, ഇമ്പ്ലിമെന്റിങ് ഓഫീസർ കുളമുട്ടം എൽപിഎസ് എച്ച്.എം ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്യാമപ്രസാദ്, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു