മംഗലപുരത്ത് സ്ത്രീകൾ സധൈര്യം മുന്നോട്ട്: രാത്രി നടത്തം നാടിനു കൗതുകമായി.

സംസ്ഥാന സർക്കാരും വനിതാ ശിശുവികസന വകുപ്പും സംഘടിപ്പിച്ചിട്ടുള്ള സധൈര്യം മുന്നോട്ട് പദ്ധതി പ്രകാരം നൈറ്റ്‌ വാക്ക് നടത്തുന്നതിന്റെ ഭാഗമായി മംഗലപുരത്ത് സ്ത്രീകൾ രാത്രി നടത്തം ചെയ്തത് നാടിനു കൗതുക കാഴ്ചയായി. പൊതുഇടം എന്റെയും എന്ന കാഴ്ചപ്പാടുമായി സ്ത്രീകൾ മുന്നോട്ട് വരുന്ന പദ്ധതി പുതിയൊരു അനുഭവമായി മാറി.

ഇന്നലെ രാത്രി നാഷണൽ ഹൈവേയിൽ തോന്നയ്ക്കൽ, കാരമൂട് ജങ്ഷൻ, മുരുക്കുംപുഴ നെല്ലിമൂട് ജങ്ഷൻ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചു രാത്രി പതിനൊന്നു മണിക്ക് എത്തിയ പെൺകുട്ടികൾ അടക്കമുള്ള സ്ത്രീകൾ അൻപതു മീറ്റർ അകലത്തിൽ രണ്ടുപേർ വീതം നടന്നു മംഗലപുരം ജങ്ഷനിൽ എത്തിച്ചേരുകയും ഗ്രാമപഞ്ചായത് നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീകൾ അവതരിപ്പിച്ച കലാപരിപാടികളും പൊതുഇടം എന്റെയും എന്ന പ്രതിജ്ഞയും ചൊല്ലി. രാത്രി ഒന്നരയോടെ സ്ത്രീകൾ രണ്ടു പേർ വീതം തിരികെ വീട്ടിലേക്കു പോകുകയും ചെയ്തു. പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു. സി ഡി പി ഒ ഡോക്ടർ പ്രീത അദ്യക്ഷത വഹിച്ച യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ കെ. എസ്. അജിത് കുമാർ, വി. അജികുമാർ,എം. ഷാനവാസ്‌, എം. എസ്. ഉദയകുമാരി, എസ്. ആർ. കവിത,എൽ. മുംതാസ്, എ. അമൃത, ദീപാ സുരേഷ്, ലളിതാംബിക, സിന്ധു സി. പി, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ , ഐ സി ഡി എസ് ബിന്ദു കുമാരി, കുടുംബശ്രീ ചെയർപേഴസ്ൺ ബിന്ദു ജെയിംസ്, അംഗനവാടി ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലുള്ള സ്ത്രീകൾ പങ്കെടുത്തു.