ജില്ലയിലെ രണ്ടാമത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മംഗലപുരം നേടി

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മികച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി അവാർഡിൽ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് ആയി മംഗലപുരം ഗ്രാമപഞ്ചായത്ത് നേടി. 2018-19 വർഷത്തെ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് ഈ അവാർഡ് നിർണയിച്ചിട്ടുള്ളത്. ഫെബ്രുരി 29 ന് വയനാട് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ വച്ചു മംഗലപുരം ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീനിൽ നിന്നും ഏറ്റുവാങ്ങും.