മംഗലപുരത്ത് കിടപ്പുരോഗികൾക്ക് കട്ടിൽ നൽകും.

മംഗലപുരം ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് രോഗികൾക്ക് കട്ടിൽ വിതരണം നടത്തുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അഭിപ്രായപ്പെട്ടു. മംഗലപുരം ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത്തമായി നടത്തിയ പാലിയേറ്റീവ് കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ ചെയർപേഴ്‌സൺ എസ്. വസന്തകുമാരി, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ കാര്യ ചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമ കാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ വി. അജികുമാർ, എം ഷാനവാസ്‌, എസ്. ആർ. കവിത, എം. എസ്. ഉദയകുമാരി, പാലിയേറ്റിവ് നഴ്സ് റീന തടങ്ങിയവർ പങ്കെടുത്തു.