മംഗലപുരത്ത് പോസ്റ്റോഫീസ് മാർച്ചും ധർണയും

മംഗലപുരം :പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്നതിലും കേന്ദ്ര ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയെ അവഗണിച്ചതിലും പ്രതിഷേധിച്ച് എസ് എഫ് ഐ മംഗലപുരം ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മംഗലപുരം പോസ്റ്റോഫീസിലേക്ക് നടന്ന വിദ്യാർത്ഥി മാർച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയംഗം എസ്.വിധീഷ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ മംഗലപുരം ഏര്യാ പ്രസിഡന്റ് നിഷാൻ അധ്യക്ഷനായി. മംഗലപുരം എം.എസ്.ആർ ആഡിറ്റോറിയത്തിനു മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കാളികളായി. എസ്.എഫ്.ഐ ഏര്യാ ജോയിന്റ് സെക്രട്ടറിമാരായ ഷാക്കിർ, ഹരി ,ഏര്യാ കമ്മിറ്റിയംഗങ്ങളായ മഹേഷ്, കണ്ണൻ, ആഷിഖ്, അജ്മൽ, ജയകൃഷ്ണൻ, അഭിജിത്ത്, അഖിലേഷ്, ഉനില തുടങ്ങിയവർ സംസാരിച്ചു. എസ്.എഫ്.ഐ മംഗലപുരം ഏര്യാ സെക്രട്ടറി ജി.ഗോവിന്ദ് സ്വാഗതവും ഏര്യാ കമ്മിറ്റിയംഗം വിഷ്ണു നന്ദിയും പറഞ്ഞു.