ട്രെക്കിങ്ങിനെത്തിയ മാണിക്കൽ സ്വദേശി മുങ്ങി മരിച്ചു

മാണിക്കൽ : ട്രക്കിങ്ങിന് എത്തിയ സംഘത്തിലെ യുവാവ് കയത്തിൽ മുങ്ങിമരിച്ചു. പിരപ്പൻകോട് മാണിക്കൽ കൈതറ ശിവശൈലത്തിൽ മുരളീധരൻ നായർ -ഷീല ദമ്പതിമാരുടെ മകൻ എം.എസ്.അനന്ദു (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. സഹോദരൻ അനുചന്ദ് ഉൾപ്പെടുന്ന ഒൻപത് പേരുള്ള സംഘമാണ് രാവിലെ നെയ്യാർ ഡാമിൽ മീൻമുട്ടിയിലേയ്ക്ക് ട്രക്കിങ്ങിന് വന്നത്.