മുരുക്കുംപുഴ ചെറുകായൽക്കര പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് സുരക്ഷാ ഭിത്തിയിലേക്ക് ഇടിച്ചു കയറി യുവാവ് തോട്ടിൽ വീണു

മുരുക്കുംപുഴ : മുരുക്കുംപുഴ – കണിയാപുരം റോഡിൽ മൈതാനി ചെറുകായൽക്കര പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വാട്ടർ അതോറിറ്റിയുടെ സുരക്ഷാ ഭിത്തിക്കും സൈഡ് ബാരിയറിനും ഇടയിലേക്ക് ഇടിച്ചു കയറി യുവാവ് തോട്ടിലേക്ക് വീണു. ഇന്ന് പുലർച്ചെ 4:40നാണ് സംഭവം. ബുള്ളറ്റ് ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. തോട്ടിലേക്ക് വീണ വേളി സ്വദേശിയായ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആളെ തിരിച്ചറിഞ്ഞില്ലെന്നാണ് മംഗലപുരം പോലീസ് പറഞ്ഞത്.