കോയിക്കമൂല റസിഡൻസ് അസോസിയേഷൻ വാർഷികം : ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണം നടത്തി

നഗരൂർ : നഗരൂർ കോയിക്കമൂല റസിഡൻസ് അസോസിയേഷന്റെ ഏഴാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ആറ്റിങ്ങൽ അഗ്‌നിശമന രക്ഷാ സേനയുടെ സേഫ്റ്റി ബീറ്റിന്റെ ഭാഗമായി അഗ്നിശമന രക്ഷാപ്രവർത്തനങ്ങളെ കുറിച്ചും ജനങ്ങൾ അശ്രദ്ധമൂലം വിളിച്ചു വരുത്തുന്ന ദുരന്തങ്ങളെ കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ് നഗരൂർ പഞ്ചായത്ത് സേഫ്റ്റി ബീറ്റ് ഓഫീസറായ സി.ആർ. ചന്ദ്രമോഹനും, ബിപിനും ചേർന്ന് നടത്തി.